കൊവിഡ് വ്യാപനത്തെ തുടർന്ന് ബാങ്കുകളിൽ പോയി അക്കൗണ്ട് എടുക്കാൻ നമുക്ക് സാധിച്ചു എന്ന് വരില്ല. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐയിൽ ഇനി ആ പ്രശ്നമില്ല. ഇൻസ്റ്റാ സേവിങ്സ് ബാങ്ക് അക്കൗണ്ട് സംവിധാാനം എസ്‌ബിഐ പുനരാരംഭിച്ചു, ഇനി ബാങ്കിൽ പോകാതെ ഓൺലൈനായി തന്നെ അക്കൗണ്ട് എടുക്കാം
എസ്‌ബിഐ യോനോ ആപ്പ് ഉപയോഗിച്ചാണ് ഇത് സധ്യമാക്കുന്നത്. യോനോയിൽ ഇൻസ്റ്റാ സേവിങ് അകൗണ്ട് ടാബിൽ ക്ലിക്ക് ചെയ്ത ശേഷം ആധാർ, പാൻ നമ്പറുകൾ നൽകി. ഓടിപി ഒഥന്റിക്കേഷൻ പൂർത്തിയാക്കുക ഇതിന് ശേഷം വ്യക്തി വിവരങ്ങൾ കൂടി നൽകിയാൽ ബാങ്ക് അക്കൗണ്ട് റെഡി. ഇൻസ്റ്റ അക്കൗണ്ട് തുറക്കുന്നവർക്ക് രൂപെ ഡെബിറ്റ് കർഡും ലഭിയ്ക്കും. ഒരു വർഷത്തിനുള്ളിൽ കെവൈസി രേഖകൾ ബന്ധപ്പെട്ട ബ്രാഞ്ചിൽ എത്തിച്ചാൽ മതിയാകും.