സംസ്ഥാനത്ത് തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 33പൈസയുമാണ് കൂടിയത്. ഇന്ധന വില വര്‍ധിക്കുന്നതിനോടൊപ്പം മറ്റു അത്യാവശ്യ സാധനങ്ങളുടെ വിലകളും ഉയര്‍ന്നിട്ടുണ്ട്. ഈമാസം എട്ടാമത്തെ തവണയാണ് വില വര്‍ധിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 25നാണ് പെട്രോള്‍ വില 80 രൂപ കടന്നത്. ഈമാസം 12 അത് 90 കടക്കുകയും ചെയ്തു. നിലവില്‍ തിരുവനന്തപുരത്ത് പെട്രോളിന് 90.68 രൂപയും ഡീസലിന് 84.83 രൂപയും ആയിട്ടുണ്ട്. അതേസമയം കൊച്ചിയില്‍ പെട്രോളിന് 88.89 രൂപയും ഡീസലിന് 83.48 രൂപയുമാണ്.