തെരഞ്ഞെടുപ്പ് 2020: ബിജെപി കോട്ടയില്‍ മത്സരിച്ച ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ തോറ്റു

ശ്രീനു എസ്

ബുധന്‍, 16 ഡിസം‌ബര്‍ 2020 (11:52 IST)
ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ തോറ്റു. ബിജെപി സിറ്റിങ് സീറ്റായ കുട്ടന്‍കുളങ്ങര ഡിവിഷനിലാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു ബി ഗോപാലകൃഷ്ണന്‍. ഇരുന്നൂറോളം വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എ കെ സുരേഷ് ബി ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്.
 
നിസാരമായി വിജയിക്കാന്‍ സാധിക്കുന്ന സീറ്റെന്ന നിലയിലായിരുന്നു ബിജെപിക്ക് ഇവിടെ. ആറുസീറ്റുകളാണ് തൃശൂരില്‍ ഉള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍