മാധ്യമപ്രവർത്തകന്റെ മരണം; ശ്രീറാം വെങ്കിട്ടരാമൻ അറസ്റ്റിൽ, കേസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം

Webdunia
ശനി, 3 ഓഗസ്റ്റ് 2019 (18:42 IST)
മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ മരിക്കാനിടയായ സംഭവത്തിൽ സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ അറസ്റ്റ് ചെയ്ത് പൊലീസ്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 
 
ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം മ്യൂസിയത്തിന് അടുത്ത് വച്ച് ശ്രീറാം ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ച സംഭവത്തിലാണ് അറസ്റ്റ്. മോട്ടോര്‍ വാഹനവകുപ്പ് നിയമപ്രകാരം എടുത്ത കേസുകളില്‍ ചുരുങ്ങിയത് മുപ്പത് ദിവസമെങ്കിലും ജയിലില്‍ കിടന്നാല്‍ മാത്രമേ ശ്രീറാമിന് ജാമ്യം കിട്ടൂ എന്നാണ് നിയമവിദഗ്ദ്ധര്‍ നല്‍കുന്ന സൂചന.
 
അപകടസമയത്ത് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വാഹന ഉടമയും സംഭവത്തിലെ പ്രധാന സാക്ഷിയുമായ വഫ റിയാസിന്‍റെ മൊഴിയാണ് ശ്രീറാമിന് കുരുക്കായത്. വാഹനമോടിച്ചത് ശ്രീറാം തന്നെയാണെന്ന് യുവതിയായ വഫ മൊഴി നൽകിയിരുന്നു. 
 
സ്വകാര്യആശുപത്രിയില്‍ ചികിത്സയിലുള്ള ശ്രീറാമില്‍ നിന്നും നേരത്തെ രക്തസാംപിള്‍ പൊലീസ് ശേഖരിച്ചെങ്കിലും വിരലടയാളം എടുക്കാനായില്ല. ശ്രീറാമിന്‍റെ ഒരു കൈയ്യില്‍ ‍ഡ്രിപ്പും മറുകൈയില്‍ മുറിവും ഉണ്ടായിരുന്നതിനാലാണ് ഇത്.

അനുബന്ധ വാര്‍ത്തകള്‍

Next Article