ജസ്റ്റിസ് നിതിന്‍ മധുകര്‍ ജംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും

രേണുക വേണു

വെള്ളി, 12 ജൂലൈ 2024 (09:48 IST)
Kerala High Court New Chief Justice

എട്ട് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ ശുപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം. ജസ്റ്റിസ് നിതിന്‍ മധുകര്‍ ജംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. ബോംബെ ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് നിതിന്‍ മധുകര്‍. 
 
ജസ്റ്റിസ് ആശിഷ് ജെ ദേശായി വിരമിച്ചതിനെ തുടര്‍ന്നാണ് കേരള ഹൈക്കോടതിയില്‍ പുതിയ ചീഫ് ജസ്റ്റിനെ നിയമിക്കുന്നത്. ഡല്‍ഹി, മദ്രാസ്, മധ്യപ്രദേശ് തുടങ്ങി എട്ട് ഹെക്കോടതികളിലേക്കും പുതിയ ചീഫ് ജസ്റ്റിസുമാരെ കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. 
 
2012 ജനുവരി 23 നാണ് മധുകര്‍ ബോംബെ ഹൈക്കോടതിയില്‍ നിയമിതനാകുന്നത്. ഇതിന് മുമ്പ് കേന്ദ്ര സര്‍ക്കാരിന്റെ സീനിയര്‍ സ്റ്റാന്റിംഗ് കോണ്‍സല്‍ ആയിരുന്നു. ഷോലപൂര്‍ സ്വദേശിയായ നിതിന്‍ ജാംദാര്‍ ബോംബെ ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍