കള്ള് ഷാപ്പുകൾ മെയ് 13 മുതൽ തുറക്കും, മദ്യനിരോധനം ഇല്ലെന്നും മുഖ്യമന്ത്രി

Webdunia
ബുധന്‍, 6 മെയ് 2020 (18:27 IST)
സംസ്ഥാനത്തെ കള്ള് ഷാപ്പുകൾക്ക് മെയ് 13 മുതൽ തുറന്ന് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ,മെയ് 13 മുതൽ കള്ള് ഷാപ്പുകൾ തുറന്ന് പ്രവർത്തിക്കാനാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.കള്ള് ചെത്താൻ തൊഴിലാളികൾക്ക് നേരത്തെ അനുവാദം നൽകിയിരുന്നു. ചെത്ത് തൊഴിലാളികളെ സംരക്ഷിക്കാൻ വേണ്ടിയാണ് പുതിയ തീരുമാനം.അതേ സമയം സംസ്ഥാനത്ത് മദ്യശാലകൾ തുറക്കുന്നതിനെ പറ്റി ഇനിയും തീരുമാനമായിട്ടില്ല.
 
ലോക്ക് ഡൗണിന് ശേഷം മാത്രമായിരിക്കും ബിവറേജുൾപ്പെടെ തുറക്കുകയെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.മറ്റ് സംസ്ഥാനങ്ങളിൽ മദ്യവിൽപ്പന നടത്തിയപ്പോൾ സംഭവിച്ച ആൾക്കൂട്ടം കൊടി കണക്കിലെടുത്താണ് തീരുമാനം.

പ്രവാസികൾ കൂടി മടങ്ങിയെത്തുന്ന സാഹചര്യത്തിൽ ഇത് പോലീസിന്റെ ജോലിഭാരം കൂടി വർധിപ്പിക്കും എന്നതും തീരുമാനത്തിന് പിന്നിലുണ്ട്.എൽഡിഎഫ് സർക്കാരിന്‍റെ നാലാം വാർഷിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് മദ്യനിരോധനം എന്നൊന്ന് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article