പ്രവാസികളുടെ മടക്കം: ഗർഭിണികളെ ക്വാറന്റൈനിൽ നിന്നും ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി

ബുധന്‍, 6 മെയ് 2020 (17:40 IST)
വിദേശരാജ്യങ്ങളിൽ നിന്നും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിവരുന്ന ഗർഭിണികളെ ക്വാറന്റൈനിൽ നിന്നും ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി.ഇത്തരത്തിൽ വരുന്നവർക്ക് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാമെന്നും മറ്റുള്ളവർ പൊതുവായ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിൽ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
മടങ്ങിവരുന്ന പ്രവാസികളുടെ കാര്യത്തില്‍ കരുതലോടെയാണ് സര്‍ക്കാര്‍ ഇടപെടുന്നത്. അവര്‍ക്കുവേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നും മടങ്ങുന്ന പ്രവാസികളെ കൊവിഡ് 19 പരിശോധനക്ക് വിധേയമാക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുള്ളതായും പിണറായി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍