14 ദിവസം സമ്പർക്കവിലക്കിൽ കഴിയാം എന്ന് രേഖാമൂലം ഉറപ്പ് നൽകണം, പ്രവാസികളുടെ മടക്കത്തിന് നടപടിക്രമങ്ങളായി

ബുധന്‍, 6 മെയ് 2020 (08:19 IST)
ഡൽഹി: പ്രവാസികളെ മടക്കികൊണ്ടുവരുന്നതിൽ പ്രത്യേക മാർഗരേഖ തയ്യാറാക്കി കേന്ദ്ര സർക്കാർ. രാജ്യത്തെത്തിയാൽ 14 ദിവസത്തെ സമ്പർക്ക വിലക്കിൽ കഴിയാം എന്ന് മടങ്ങുന്നവർ യാത്രയ്ക്ക് മുൻപ് രേഖാ മൂലം ഉറപ്പ് നൽകണം എന്നും യാത്ര പുറപ്പെടുംമുൻപ് പരിശോധനകൾക്ക് വിധേയരാകണം എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമക്കുന്നു. കൊവിഡ് ഇല്ലെന്ന് തെളിഞ്ഞാൽ മാത്രമേ നാട്ടിലെത്തിക്കു.
 
വിദേശ രാജ്യങ്ങളിലെ നയതന്ത്ര സ്ഥാപനങ്ങളിൽ പേര് രജിസ്റ്റർ ചെയ്തവരെ മാത്രമേ നാട്ടിലെത്തിയ്ക്കു. തൊഴിലാളികള്‍, വിസാ കാലാവധി അവസാനിച്ചവർ, ചെറിയ കാലയളവുള്ള വിസകളുമായി പോയവര്‍, അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവര്‍, ബന്ധുക്കള്‍ക്ക് മരിച്ചവര്‍, ഗര്‍ഭിണികൾ, പഠനം പൂർത്തിയായ വിദ്യാർത്ഥികൾ എന്നിവർക്കാണ് നാട്ടിൽ മടങ്ങിയെത്താനാവുക. സ്വന്തം ഉത്തരവദിത്വത്തിലാണ് യാത്ര എന്നതും ഇവർ ഉറപ്പ് നൽകണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍