സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് കേസുകൾ ഇല്ല, ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത് സുരക്ഷയ്ക്കും, ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമെന്ന് മുഖ്യമന്ത്രി

ഞായര്‍, 3 മെയ് 2020 (17:28 IST)
സംസ്ഥാനത്ത് ഇന്ന് ആർക്കും പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചില്ല. കണ്ണൂരിൽ ചികിത്സയിലായിരുന്ന കാസർഗോഡ് സ്വദേശിയുടെ ഫലം ഇന്ന് നെഗറ്റീവ് ആയി. 95 പേരാണ് സംസ്ഥാനത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 401 പേർ സംസ്ഥാനത്ത് രോഗമുക്തി നേടി. 21,720 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 388 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉള്ളത്. 
 
കൊവിഡ് കാലത്ത് സംസ്ഥാന സർക്കാർ ധൂർത്ത് നടത്തുന്നു എന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും സുരക്ഷയ്ക്കുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പ്രതിവാര പരിപടിയായ നാം മുന്നോട്ടിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 
 
രാജ്യത്തെ മിക്ക സംസ്ഥാനങ്ങൾക്കും വിമാനങ്ങളോ, ഹെലികോപ്റ്ററുകളോ ഉണ്ട്. വ്യോമസേനയുടെ വിമാനങ്ങൾ ഉള്ളപ്പോൾ തന്നെ കേന്ദ്ര സർക്കാരും സുരക്ഷയ്ക്കായി വിമാനങ്ങൾ വാങ്ങിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിഭാഷകർക്ക് പണം നൽകിയ കാര്യവും മുഖ്യമന്ത്രി ന്യായീകരിച്ചു, ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ ശരീയായരീതിയിൽ കാര്യങ്ങൾ അവതരിപ്പിയ്ക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ് അതിനായി പ്രധാനപ്പെട്ട അഭിഭാഷകരെ നിയോഗിയ്ക്കേണ്ടിവരും. യുഡിഎഫ് ഗവൺമെന്റും ഇത്തരം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍