ജീപ്പ് കോംപസീന്റെ സെവൻ സീറ്റർ പതിപ്പ് 2021ൽ വിപണിയിലേക്ക്

ഞായര്‍, 3 മെയ് 2020 (15:37 IST)
വൻ വിജയമായി മാറിയ ജീപ്പ് കോംപസിന്റെ ഫെയ്‌സ്‌ലിഫ്റ്റിനെ അടിസ്ഥാനമാക്കി എത്തുന്ന ഏഴ് സീറ്റര്‍ എസ്‌യുവി അടുത്ത വര്‍ഷത്തോടെ വിപണിയിലെത്തിയേക്കും. മൂന്ന് വരി സീറ്റിങില്‍ ഒരുക്കുന്ന എസ്‌യുവിയുടെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും ചെറിയ മാറ്റങ്ങൾ പ്രതീക്ഷിയ്ക്കുന്നുണ്ട്. ഗ്രാന്‍ഡ് കോംപസ് എന്ന പേരിലായിരിയ്ക്കും വാഹനം അറിയപ്പെടുക എന്നാണ് റിപ്പോർട്ടുകൾ.
 
ഹെഡ്‌‌ലാമ്പുകളിലും ഗ്ലില്ലിലും, ബംബറിലും വാഹനത്തിന്റെ മുന്നിൽ പ്രതീക്ഷിയ്ക്കുന്ന മാറ്റങ്ങളാണ്. 200 ബിഎച്ച്‌പി കരുത്ത് ഉത്പാദിപ്പിയ്ക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ ഡീസല്‍ എഞ്ചിനായിരിക്കും വാഹനത്തിന് കരുത്ത് പകരുക എന്നാണ് റിപ്പോർട്ടുകൾ. 6 സ്പീഡ് മാനുവല്‍, 9 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് എന്നി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ വാഹനം ലഭ്യമായിരിയ്ക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍