ഗ്രീൻ സോണുകലിൽ പോലും ഇവ പാടില്ല, അറിയൂ

ഞായര്‍, 3 മെയ് 2020 (14:27 IST)
രാജ്യത്ത് മൂന്നാം ഘട്ട ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഹോട്ട് സ്പോട്ടുകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശപ്രകാരം സംസ്ഥാന സർക്കാർ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. റെഡ്മ് ഓറഞ്ച്, ഗ്രീൻ എന്നീ സോണുകളിൽ ഇളവുകളിൽ മാറ്റങ്ങൾ ഉണ്ടാകും. എന്നാൽ ഇതിൽ പലപ്പോഴും തെറ്റിദ്ധാരണ ഉണ്ടാകുന്നുണ്ട്. ഗ്രീൻ സോണുകളിൽ പോലും പാറ്റില്ലാത്ത കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.  
 
  1. പൊതുഗതാഗതം പാടില്ല.

  2. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവർക്ക് പുറമെ രണ്ടുപേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ല 

  3. ഇരുചക്ര വാഹനങ്ങളിൽ രണ്ടുപേർക്ക് യാത്ര അനുവദിയ്ക്കില്ല  

  4. ആളുകള്‍ ഒത്തുകൂടുന്ന പരിപാടികള്‍ പാടില്ല, വിവാഹ, മരണാനന്തര ചടങ്ങുകളില്‍ ഇരുപതിലധികം ആളുകള്‍ പാടില്ല.സിനിമാ തിയറ്റര്‍, ആരാധനാലയങ്ങള്‍

  5. തുടങ്ങിയവയിലുള്ള നിയന്ത്രണം പഴയപടി തുടരും, പാര്‍ക്കുകള്‍, ജിംനേഷ്യം തുടങ്ങിയവ ഉണ്ടാകില്ല

  6. മദ്യഷാപ്പുകള്‍, മാളുകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ തുറക്കില്ല. ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ പോയി സുരക്ഷാ മാനണ്ഡങ്ങള്‍ പാലിച്ച്‌ ജോലി ചെയ്യാം.

  7. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. പരീക്ഷാ സംബന്ധമായ ജോലികള്‍ നടത്തേണ്ടിവന്നാല്‍ അതിനു മാത്രം നിബന്ധനകള്‍ പാലിച്ച്‌ തുറക്കാവുന്നതാണ്.

  8. ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കും. കടകളോ ഓഫിസുകളോ ഒന്നും തുറക്കാന്‍ അനുവദിക്കില്ല

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍