കോറോണ വൈറസ് വ്യാപനത്തെ തുടർന്ന് മിക്ക രാജ്യങ്ങളും വിമാന സർവീസുകൾ നിർത്തിവച്ചിരിയ്ക്കുകയാണ്. യാത്ര വിമാനങ്ങൾ പൂർണമായും നിർത്തി. ചരക്കുവിമാനങ്ങൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ലണ്ടന്‍, ന്യൂയോര്‍ക്ക്, ദുബൈ, ഹോങ്കോങ് എന്നിവയായിരുന്നു ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാന താവളങ്ങൾ. എന്നാൽ ലോക്‌ഡൗണിൽ കാര്യങ്ങൾ ആകെ മാറിമറിഞ്ഞു. അലാസ്കയിലെ അങ്കറേജ്വിമാനത്താവളമാണ്ഇപ്പോള് ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം.
ചരക്ക് നീക്കത്തിന്റെ ഹബ്ബായി അങ്കറേജ്മാറിയതോടെയാണ് വിമാനങ്ങളുടെ വരവ് പോക്ക് വർധിച്ചത്. യാത്രാ വിമാന സർവീസുകൾ റദ്ദാക്കിയതോടെ പ്രധാന വിമാനത്താവളങ്ങളിൽ എല്ലാം വിമാനങ്ങൾ കൂട്ടത്തോടെ നിർത്തിയിട്ടിരിയ്ക്കുകയാണ്. ഇതോടെ വടക്കേ അമേരിക്കക്കും ഏഷ്യക്കുമിടയിലെ തന്ത്രപ്രധാനമായ വിമാനത്താവളങ്ങളിലൊന്നായ അങ്കറേജില്‍ തിരക്കേറുകയായിരുന്നു. ഏപ്രില്‍ 25ആം തീയതിവരെയുള്ള കണക്ക് പ്രകാരം 948 വിമാനങ്ങളാണ്അങ്കറേജിലെത്തിയത്.