സംസ്ഥാനത്തെ കോളേജുകളില്‍ ട്രാൻസ് ജെൻഡറുകള്‍ക്ക് സംവരണം; സർക്കാർ ഉത്തരവിറക്കി
ട്രാൻസ് ജെൻഡറുകളുടെ ഉന്നമനത്തിനായി ജനകീയ ഇടപെടലുകളുമായി പിണറായി സര്‍ക്കാര്‍ വീണ്ടും. സംസ്ഥാനത്തെ കോളേജുകളിൽ ട്രാൻസ് ജെൻഡറുകൾക്ക് സംവരണം ഏർപ്പെടുത്താൻ സർക്കാർ ഉത്തരവ്.
സർവകലാശാകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന എല്ലാ സര്‍വകലാശാലകളിലും അഫിലിയേറ്റഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും രണ്ട് സീറ്റ് വീതം ട്രാൻസ് ജെൻഡറുകൾക്കായി മാറ്റിവച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
ഡിഗ്രി, പിജി പ്രവേശനത്തിന് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയാല്‍ ഓരോ വിഭാഗത്തിലും രണ്ട് സീറ്റുകളില്‍ വീതം അവര്‍ക്ക് പ്രവേശനം നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
കോളേജുകളിൽ ട്രാൻസ് ജെൻഡറുകൾക്ക് സംവരണം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. ട്രാൻസ് ജെൻഡർ വിഭാഗങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് സർക്കാർ നടപടി. മന്ത്രി കെകെ ഷൈലജയുടെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലാണ് ഉത്തരവിലേക്ക് നയിച്ചത്.