ഗൗരി നേഹയുടെ മരണം; അധ്യാപകരെ ആഘോഷപൂർവ്വം തിരിച്ചെടുത്തത് അംഗീകരിക്കാനാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

ശനി, 10 ഫെബ്രുവരി 2018 (08:55 IST)
ഗൗരി നേഹയുടെ മരണത്തിന് കാരണമായ ട്രിനിറ്റി സ്‌കൂളിലെ അധ്യാപകരെ ആഘോഷപൂർ‌വ്വം തിരിച്ചെടുത്തത് അംഗീകരിക്കാൻ കഴിയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. ഗൗരിയുടെ മരണത്തില്‍ പ്രതികളായ അധ്യാപകരെ കേക്ക് മുറിച്ച് തിരിച്ചെടുത്ത നടപടിയിൽ വിദ്യാഭ്യാസ വകുപ്പിന് എതിർപ്പാണുള്ളത്. 
 
പ്രിന്‍സിപ്പല്‍ ജോണിന് പ്രായപരിധി കഴിഞ്ഞെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും ഡിഡിഇ മാനേജ്മെന്റിനു നിർദേശം ന‌ൽകി. സംഭവത്തിൽ വിഷയത്തില്‍ സ്‌കൂളിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിന് നോട്ടീസ് നല്‍കിയത്.
 
ട്രിനിറ്റി സ്‌കൂളിലെ ഗൗരി നേഹയുടെ മരണത്തില്‍ പ്രതികളായ അധ്യാപികമാരെ തിരിച്ചെടുത്തതിനെതിരെ വിമര്‍ശനവുമായി വിദ്യാഭ്യാസവകുപ്പ് രംഗത്തെത്തിയിരുന്നു. അധ്യാപികമാരെ തിരിച്ചെടുത്ത്, കേക്ക് മുറിച്ച് ആഘോഷിച്ചത് സമൂഹമനസാക്ഷിയെ ഞെട്ടിച്ചെന്നും വിഷയത്തില്‍ സ്‌കൂളിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും കാട്ടി വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിന് നോട്ടീസ് നല്‍കിയിരുന്നു. 
 
ഗൗരി നേഹയുടെ മരണത്തില്‍ പ്രതികളായ സിന്ധു പോള്‍, ക്രസന്റ് എന്നീ അധ്യാപികമാരെ സസ്പെന്‍ഷന്‍ പിന്‍വലിച്ച ശേഷം തിരിച്ചെത്തിയപ്പോള്‍ കേക്ക് മുറിച്ചും പൂച്ചെണ്ട് നല്‍കിയുമായും ആഘോഷമായിട്ടായിരുന്നു സ്‌കൂള്‍ മാനേജ്മെന്റ സ്വീകരിച്ചത്. ഇതിനെതിരെ സമൂഹ്യമാധ്യമങ്ങളും രംഗത്തെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍