അവഗണിച്ചതിൽ ദുഃഖമുണ്ട്, സർക്കാരിനെതിരെ ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബം

Webdunia
ചൊവ്വ, 18 മെയ് 2021 (15:00 IST)
സംസ്ഥാന സർക്കാരിനെതിരെ ഇസ്രായേലിൽ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബം. സർക്കാർ കുടുംബത്തെ പൂർണമായും അവഗണിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
 
എന്തുകൊണ്ടാണ് കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരും തന്നെ എത്താതിരുന്നതെന്നതെന്ന് ഇസ്രയേല്‍ പ്രതിനിധികള്‍  വീട്ടിലേക്ക് വന്നപ്പോള്‍ ചോദിച്ചത്. നിങ്ങളുടെ കാര്യത്തിൽ കേരള സർക്കാരിന് താൽപര്യമില്ലേ എന്ന അർഥത്തിലാണ് അവർ അത് ചോദിച്ചത്. സംസ്‌കാരം നടന്ന ദിവസം സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും എത്തിയില്ല. സര്‍ക്കാരിന്റെ അവഗണനയില്‍ ദുഃഖമുണ്ട്. സഹായങ്ങളും ലഭിച്ചിട്ടില്ലെന്നും സൗയയുടെ കുടുംബം പറയുന്നു.
 
സൗമ്യയുടെ മൃതഘം വീട്ടിലെത്തിക്കുന്നതിന് മുൻപ് എംഎം മണിയും എംഎൽഎ റോഷി അഗസ്റ്റിനും കുടുംബത്തിലെത്തി പിന്തുണ അർപ്പിച്ചിരുന്നു. എന്നാല്‍ സംസ്‌കാര ചടങ്ങിലോ ശേഷമോ സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും എത്തിയില്ല.  ഒരു വിഭാഗത്തെ ഭയന്നാണ് സര്‍ക്കാര്‍ ഇതില്‍നിന്ന് പിന്നോട്ടുപോയതെന്നും ഈ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താനാണ് ശ്രമമെന്നും കുടുംബം ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article