കൊവിഡ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ബാധിച്ചിട്ടില്ല: അന്തർദേശീയ ഏജൻസികളുടെ നിരീക്ഷണങ്ങളെ തള്ളി കേന്ദ്രം

ഞായര്‍, 16 മെയ് 2021 (17:34 IST)
കൊവിഡ് വ്യാപനം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ബാധിച്ചെന്ന അന്താരാഷ്ട്ര ഏജൻസികളുടെ നിരീക്ഷണത്തെ തള്ളി കേന്ദ്രസർക്കാർ. വളർച്ചാ നിരക്കിൽ കുറവ് വന്നിട്ടുണ്ടെങ്കിലും മറ്റ് രാജ്യങ്ങളുടെ വളർച്ചാ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തിന്റെ സാമ്പത്തിക പ്രക്രിയയെ അത് ബാധിക്കില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.
 
അതേസമയം കൊവിഡ് ആരോഗ്യപ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന് ഫിച്ച് റേറ്റിങ്‌സ് ആവർത്തിച്ചു.2021മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ പൊതുസർക്കാർ കടം ജിഡിപിയുടെ 90.6 ശതമാനമായി ഉയർന്നു. ഇത് 2020 സാമ്പത്തിക വർഷത്തിൽ 70.9 ഈ വിവരങ്ങൾ പരസ്പര പൂരകങ്ങളല്ല എന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.
 
സാമ്പത്തിക വളർച്ച 11.5 ന് പകരം 10.5ൽ താഴെയായി മാറുമെന്നാണ് ഏജൻസികളുടെയും പ്രവചനം. മാത്രമല്ല, ഇത് ഒറ്റ അക്കത്തിലേക്ക് പോകാനും സാധ്യതയുണ്ടെന്ന് റേറ്റിംഗ് ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍