കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന നാല് ജില്ലകളിൽ ഇന്ന് അർദ്ധരാത്രി മുതൽ ട്രിപ്പോൾ ലോക്ക്ഡൗൺ നിലവിൽ വരും. തിരുവനന്തപുരം,എറണാകുളം,തൃശൂർ,മലപ്പുറം ജില്ലകളുടെ അതിർത്തികൾ പൂർണമായും അടയ്‌ക്കും. കടുത്ത നിയന്ത്രണങ്ങളായിരിക്കും ജില്ലകളിൽ നടപ്പിലാക്കുക.
ട്രിപ്പിൾ ലോക്ക്‌ഡൗൺ നടപ്പിലാക്കുന്ന ജില്ലകളിൽ മെഡിക്കൽ സ്റ്റോറുകൾ,പെട്രോൾ പമ്പുകൾ എന്നിവ മാത്രമാണ് തുറക്കാൻ അനുമതിയുള്ളത്. പലവ്യഞ്‌ജന കടകൾ ബേക്കറി എന്നിവ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാവും തുറക്കുക. പത്രം,പാൽ തുടങ്ങിയവ ആറ് മണിക്ക് മുൻപ് വിതരണം ചെയ്യണം. ആൾക്കൂട്ടങ്ങളെ കണ്ടെത്താൻ ഡ്രോൺ സാങ്കേതിക വിദ്യയും ക്വാറന്റൈൻ ലംഘിക്കുന്നത് കണ്ടെത്താൻ ജിയോ ഫെൻസിങ് സംവിധാനവും ഉപയോഗിക്കും.
മാസ്‌ക്കിട്ടില്ലെങ്കിലും സാമൂഹിക അകലം പാലിച്ചില്ലെങ്കിലും അനാവശ്യമായി പുറത്തിറങ്ങിയാലും കർശനമായ നടപടികളുണ്ടാകും. ബാങ്കുകളുടെ പ്രവർത്തനം ചൊവ്വ,വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകളുടെ പ്രവർത്തനം തിങ്കൾ,വ്യാഴ ദിവസങ്ങളിലുമാകും.