രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ്, രോഗികളേക്കാൾ രോഗമുക്തർ: മരണം 4000ന് മുകളിൽ

ഞായര്‍, 16 മെയ് 2021 (10:44 IST)
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,11,170 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,46,84,077 ആയി ഉയർന്നു.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 3890 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,26,207 ആയി ഉയർന്നു. 3.53.299 പേർ രോഗമുക്തരായി. നിലവിൽ 36.73.802 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. രോഗവ്യാപനം രൂക്ഷമായിരുന്ന മഹാരാഷ്ട്രയിൽ 33,848 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗ മുക്തരുടെ എണ്ണം 50,000ത്തിനും മുകളിലാണ്. 906 പേരാണ് ഇന്നലെ സംസ്ഥാനത്ത് മരിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍