കൊവിഡ് മഹാമാരി ഇക്കൊല്ലം കൂടുതൽ അപകടകാരിയാകുമെന്ന് ലോകാരോഗ്യസംഘടന

ഞായര്‍, 16 മെയ് 2021 (09:41 IST)
2020നേക്കാൾ ഇക്കൊല്ലം കൊവിഡ് കൂടുതൽ നാശങ്ങൾ വിതയ്‌ക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. മരണസംഖ്യയും രോഗികളുടെ എണ്ണവും ഇക്കൊല്ലം അനിയന്ത്രിതമായി ഉയരുമെന്ന് ഡബ്ല്യു.എച്ച്.ഒ. ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസൂസ് പറഞ്ഞു.
 
ഇന്ത്യയിൽ മരണസംഖ്യയും കൊവിഡ് ബാധിതരുടെ എണ്ണവും വലിയ രീതിയിൽ ഉയർന്നെങ്കിലും അടിയന്തിരാവസ്ഥയ്‌ക്ക് സമാനമായ സാഹചര്യം ഇന്ത്യയിൽ മാത്രമായി ഒതുങ്ങുന്നില്ലെന്നും ലോകാരോഗ്യസംഘടന അഭിപ്രായപ്പെട്ടു.
 
നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, കംബോഡിയ, തായ്‌ലൻഡ്, ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളിലും പുതിയ കൊവിഡ് കേസുകളും മരണസംഖ്യയും ഉയരുന്നുണ്ട്. ആഫ്രിക്കയിലും രോഗവ്യാപനം രൂക്ഷമാണ്. ഈ രാജ്യങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലോകാരോഗ്യസംഘടന നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍