ഈ വര്‍ഷത്തെ രോഗവ്യാപനം അപകടകാരി, ഇന്ത്യയിലെ സ്ഥിതി ആശങ്കാജനകം: ലോകാരോഗ്യസംഘടന

ശനി, 15 മെയ് 2021 (12:34 IST)
കോവിഡ് ആദ്യ വര്‍ഷത്തേക്കാള്‍ മാരകമാണ് ഇപ്പോള്‍ എന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസസ്. ഈ വര്‍ഷത്തെ രോഗവ്യാപനം അത്യന്തം അപകടകാരിയാണെന്നും ഇന്ത്യയിലെ സ്ഥിതി ആശങ്കാജനകമെന്നും അദ്ദേഹം പറഞ്ഞു. രോഗികളുടെ എണ്ണം കുറയുമ്പോഴും മരണസംഖ്യ ഉയര്‍ന്നു തന്നെ നില്‍ക്കുന്നത് ഗുരുതര സ്ഥിതിവിശേഷമാണ്. ആദ്യ തരംഗത്തേക്കാള്‍ മോശം അവസ്ഥയായിരിക്കും രണ്ടാം തരംഗം സൃഷ്ടിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,26,098 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3,890 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍