വിവിധ രക്തഗ്രൂപ്പുകളില്‍ കോവിഡ് ബാധ എങ്ങനെ ?
മറ്റ് രക്ത ഗ്രൂപ്പുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ എ ബി, ബി ഗ്രൂപ്പുകള്‍ക്കാണ് താരതമ്യേന കോവിഡ് അതിവേഗം വരാന്‍ സാധ്യതയുള്ളതെന്ന് പഠനം. കൗണ്‍സില്‍ ഓഫ് സൈന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടവര്‍ക്ക് താരതമ്യേന കോവിഡ് വരാനുള്ള സാധ്യത മറ്റ് ഗ്രൂപ്പില്‍ നിന്ന് കുറവാണ്. ഒ ഗ്രൂപ്പുകാര്‍ക്ക് വളരെ നേരിയ ലക്ഷണങ്ങളേ ചിലപ്പോള്‍ കാണിക്കൂ. ചിലര്‍ക്ക് ഒരു ലക്ഷണവും കാണിക്കില്ല. രോഗം വരാനുള്ള സാധ്യതയും മറ്റ് ഗ്രൂപ്പുകളേക്കാള്‍ കുറവാണ്. എന്നാല്‍, അലസത പാടില്ല. തങ്ങള്‍ക്ക് വരില്ല എന്ന ചിന്തയും അരുത്.