സ്വകാര്യ ആശുപത്രിയില്‍ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് സ്‌കാനിങിന് പോകവെയാണ് ആംബുലന്‍സില്‍ വച്ച് അറ്റന്‍ഡര്‍ ശാരീരികമായി ഉപദ്രവിച്ചത്. എതിര്‍ക്കാനുള്ള ശാരീരിക അവസ്ഥ യുവതിക്കുണ്ടായിരുന്നില്ല. തുടര്‍ന്ന് വിവരം ഡോക്ടറോട് പറയുകയും ഡോക്ടറുടെ നിര്‍ദേശപ്രകാരം പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.