സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ചു. ഡിസംബര്‍ 31 വരെ ലീവ് സറണ്ടര്‍ ചെയ്ത് പണം കൈപ്പറ്റുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കാണ് ഇതോടെ നീങ്ങുന്നത്. ഈ തുക മാര്‍ച്ച്് 20 മുതല്‍ പിഎഫില്‍ ലയിപ്പിക്കും.
നടപ്പ് സാമ്ബത്തിക വര്‍ഷത്തെ ലീവ് ഏപ്രില്‍ മാസത്തില്‍ ജീവനക്കാര്‍ക്ക് സറണ്ടര്‍ ചെയ്ത് പണം കൈപ്പറ്റാനാവും. സംസ്ഥാനത്തിന്റെ നിലവിലുള്ള സാമ്ബത്തിക അവസ്ഥ കണക്കിലെടുത്താണ് ഡിസംബര്‍ 31 വരെ ഉത്തരവ് നീട്ടിയിരുന്നത്. നേരത്തെ കോവിഡ് സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ലീവ് സറണ്ടര്‍ സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ചത്. മുന്‍വര്‍ഷങ്ങളിലെ ലീവ് സറണ്ടര്‍ തുക സര്‍ക്കാര്‍ ജീവനക്കാരുടെ പിഎഫില്‍ ലയിപ്പിക്കും.