സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

ശ്രീനു എസ്
വെള്ളി, 30 ഏപ്രില്‍ 2021 (15:42 IST)
സംസ്ഥാനത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 400രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,040 രൂപയായി. അതേസമയം ഒരു ഗ്രാമിന് 4,300രൂപയായി. രാജ്യാന്തര വിപണിയിലും സ്വര്‍ണവില കുത്തനെ കുറഞ്ഞു. ഈ മാസം മുഴുവന്‍ സ്വര്‍ണവിലയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. 
 
ഏപ്രില്‍ 22ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു. പവന് 36,080 രൂപയായിരുന്നു വില. അതിനു ശേഷം വില ഇടിയുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article