സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് ഇന്നേക്ക് നാലാം ദിവസം. ഇടിഎസ്ബി അക്കൗണ്ടില്‍ നിലവിലുള്ള പ്രശ്‌നം തീര്‍ന്ന് ഇന്ന് ശമ്പളം കിട്ടിത്തുടങ്ങുമെന്ന് ധനവകുപ്പ് പറയുന്നു. മൂന്നാം ശമ്പള ദിവസമായ ഇന്ന് ഫിഷറീസ്,മൃഗസംരക്ഷണം,സഹകരണം,വ്യവസായം തുടങ്ങി 12 വകുപ്പുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിക്കേണ്ടത്. ഇവര്‍ക്ക് പുറമെ ഒന്നും രണ്ടും പ്രവര്‍ത്തിദിവസങ്ങളില്‍ ശമ്പളം ലഭിക്കേണ്ടവരുമുണ്ട്.