പ്രളയക്കെടുതി; പുനർനിർമ്മാണ ചർച്ചകൾക്കായി കേന്ദ്രമന്ത്രിയും ലോകബാങ്കും ഇന്നെത്തും

Webdunia
ബുധന്‍, 29 ഓഗസ്റ്റ് 2018 (08:50 IST)
പ്രളയത്തിൽ തകർന്ന കേരളത്തെ കൈപിടിച്ചുയർത്താനായി കേന്ദ്ര, സംസ്ഥാന സർക്കാരുകളും രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളും. സാമ്പത്തിക സഹായത്തെക്കുറിച്ച് ചർച്ച നടത്താൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും ലോകബാങ്ക്, ഏഷ്യൻ വിനകസന ബാങ്ക് പ്രതിനിധികളും ഇന്ന് കേരളത്തിലെത്തും. പ്രളയത്തിലുണ്ടായ നഷ്ടവും പുനർനിർമാണത്തിനുള്ള രൂപരേഖയും സംബന്ധിച്ചു കൃത്യമായ വിവരങ്ങൾ ശേഖരിക്കാനാണ് കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ സംഘം കേരളത്തിലേക്ക് വരുന്നത്.
 
പ്രളയത്തെത്തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളം, സംസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിനായി സാമ്പത്തികമായുള്ള കാര്യങ്ങൾ സംസാരിക്കാനാണ് ലോകബാങ്കുമായി ചർച്ച നടത്തുന്നത്. ഏതൊക്കെ മേഖലകളിൽ സഹായം ആവശ്യമാണെന്ന് സംഘം വിലയിരുത്തും.
 
പ്രളയബാധിതരുടെ ഇൻഷുറൻസ് തുക അതിവേഗം ലഭ്യമാക്കാനുള്ള മാർഗങ്ങൾ തേടിയാണ് ഇൻഷുറൻസ് കമ്പനി മേധാവികളുമായി ചർച്ച നടത്തുന്നത്. അതേസമയം, പ്രളയബാധിതരുടെ ബാങ്ക് വായ്പകൾക്ക് ഒരു വർഷം മൊറട്ടോറിയം ഏർപ്പെടുത്തണമെന്നതടക്കമുള്ള ആവശ്യങ്ങൾ ചർച്ച ചെയ്യാനാണ് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുമായി കൂടിക്കാഴ്‌ച നടത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article