പ്രളയക്കെടുതി; കേരളത്തിനായി ലോകബാങ്കിൽ നിന്ന് വായ്‌പയെടുക്കാൻ നീക്കം

ചൊവ്വ, 28 ഓഗസ്റ്റ് 2018 (15:37 IST)
പ്രളയത്തെത്തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് കേരളം. വിവിധ മേഖലകളിലായി വൻനഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോൾ സംസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിനായി ലോക ബാങ്കിൽ നിന്ന് വായ്‌പ്പയെടുക്കാൻ ഒരുങ്ങുകയാണ് സർക്കാർ.
 
3000 കോടി രൂപയുടെ വായ്പ കുറഞ്ഞ പലിശ നിരക്കില്‍ വാങ്ങാനാണ് നീക്കം. ഇതിനായുള്ള പ്രാഥമിക ചര്‍ച്ച നടത്തുന്നതിന് ലോകബാങ്ക് പ്രതിനിധികള്‍ നാളെ കേരളത്തിലെത്തും. നാശനഷ്ടങ്ങള്‍ കൃത്യമായി തിട്ടപ്പെടുത്തിയതിന് ശേഷം തുകയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് നീക്കം. അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മ്മാണം ചൂണ്ടിക്കാട്ടിയാവും വായ്പ ആവശ്യപ്പെടുക.
 
കേരളത്തെ സഹായിക്കാൻ ഇതിന് മുമ്പ് തന്നെ ലോകബാങ്ക് സന്നദ്ധത പ്രകടിപ്പിച്ചറുന്നു. മൊത്തത്തിൽ 20,000 കോടിയോളം പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ചിലവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിദേശസഹായം കേന്ദ്രം നിരസിച്ചതിന് പിന്നാലെയാണ് കേരളം ഇത്തരത്തിലുള്ള മാർഗ്ഗങ്ങളിലൂടെ പണം കണ്ടെത്താൻ ശ്രമിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍