സംസ്ഥാനത്തെ ആദ്യവനിത ഐപിഎസ് ഉദ്യോഗസ്ഥ ഡിജിപി ആര്‍ ശ്രീലേഖ ഇന്ന് വിരമിക്കും; യാത്രയയപ്പ് നിരസിച്ച് പടിയിറക്കം

ശ്രീനു എസ്
വ്യാഴം, 31 ഡിസം‌ബര്‍ 2020 (15:57 IST)
സംസ്ഥാനത്തെ ആദ്യവനിത ഐപിഎസ് ഉദ്യോഗസ്ഥ ഡിജിപി ആര്‍ ശ്രീലേഖ ഇന്ന് വിരമിക്കും. 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. ചേര്‍ത്തലയില്‍ എഎസ്പിയായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. കൂടാതെ സിബി ഐയിലും അഞ്ചുവര്‍ഷം സേവനം അനുഷ്ടിച്ചിട്ടുണ്ട്.
 
സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഓപ്പറേഷന്‍ അന്നപൂര്‍ണ്ണ ശ്രീലേഖയുടെ നേതൃത്വത്തില്‍ പുറത്തുവന്ന അഴിമതിയായിരുന്നു. ഇപ്പോള്‍ ഫയര്‍ഫോഴ്‌സ് മേധാവിയായിരിക്കെയാണ് പടിയിറക്കം. ഐപിഎസ് അസോസിയേഷന്റെയോ പൊലീസ് സേനയുടേയോ യാത്രയയപ്പ് ചടങ്ങുകള്‍ വേണ്ടന്ന് അറിയിച്ചാണ് പടിയിറക്കം.

അനുബന്ധ വാര്‍ത്തകള്‍

Next Article