നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്‌ത ദമ്പതികളുടെ മക്കൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി കെകെ ശൈലജ. 10 ലക്ഷം രൂപ സർക്കാർ കുട്ടികൾക്ക് നൽകും. തുടർ പഠനം സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. നെയ്യാറ്റിൻകരയിലെ വീട്ടിൽ കുട്ടികളെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.