പെരുമ്പാവൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ തൂങ്ങിമരിച്ച നിലയില്‍

ശ്രീനു എസ്

വ്യാഴം, 31 ഡിസം‌ബര്‍ 2020 (10:34 IST)
പെരുമ്പാവൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ തൂങ്ങിമരിച്ച നിലയില്‍. പാറപ്പുറത്തുകുടി വീട്ടില്‍ ബിജുവും ഭാര്യ അമ്പിളിയും ഇവരുടെ മക്കളായ ആദിത്യന്‍, അര്‍ജുന്‍ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബിജുവിനെയും ഭാര്യയേയും കിടപ്പുമുറിയിലും മക്കളെ ഹാളിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിട്ടി നടത്തില്‍ ഉണ്ടായ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നു കരുതുന്നു.
 
ഇവര്‍ക്ക് 35ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയുള്ളതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആദിത്യന്‍ പത്താം ക്ലാസിലെയും അര്‍ജുന്‍ എട്ടാം ക്ലാസിലെയും വിദ്യാര്‍ത്ഥികളായിരുന്നു. ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍