നാളെ മുതല്‍ സ്‌കൂളുകള്‍ തുറക്കുന്നു: ആദ്യത്തെ ആഴ്ച ഒരു ബഞ്ചില്‍ ഒരു കുട്ടി

ശ്രീനു എസ്

വ്യാഴം, 31 ഡിസം‌ബര്‍ 2020 (09:26 IST)
കൊവിഡ് മഹാമാരിയുടെ ആക്രമണത്തെത്തുടര്‍ന്ന് നിശ്ചലമായ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല വീണ്ടും സജീവമാകുന്നു. സംസ്ഥാനത്ത് നാളെ മുതലാണ് സ്‌കൂളുകള്‍ തുറക്കുന്നത്. കൂടുതല്‍ നിബന്ധനകളോടെയാണ് സ്‌കൂളുകള്‍ തുറക്കുന്നത്. ആദ്യത്തെ ആഴ്ച ഒരു ബഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്തുകയുള്ളു. 10, 12 ക്ലാസുകളില്‍ 300ല്‍ കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ ഒരേസമയം 25% കുട്ടികളെ അനുവദിക്കുന്നതാണ് ഉചിതമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
 
കൂടാതെ രക്ഷിതാക്കളുടെ സമ്മതപത്രമുണ്ടെങ്കില്‍ മാത്രമേ കുട്ടികളെ പ്രവേശിപ്പിക്കുകയുള്ളു. സ്‌കൂളുകളില്‍ മാസ്‌ക്, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, സാനിറ്റൈസര്‍, സോപ്പ് എന്നിവ സജ്ജീകരിക്കും. കുട്ടികള്‍ തമ്മില്‍ 2 മീറ്റര്‍ ശാരീരിക അകലം പാലിക്കുകയും ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുകയും വേണം. ഭക്ഷണം, ശുദ്ധജലം എന്നിവയും ക്ലാസില്‍ ഉപയോഗിക്കുന്ന വസ്തുക്കളും കുട്ടികള്‍ പങ്കുവയ്ക്കാനും പാടില്ല. ജനുവരി 15നകം 10ാം ക്ലാസിന്റെയും 30നകം 12ാം ക്ലാസിന്റെയും ഡിജിറ്റല്‍ ക്ലാസുകള്‍ പൂര്‍ത്തിയാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍