പുതിയ ആശയങ്ങള്‍ ആരായുന്ന 'കേരള ഡയലോഗ്' സംവാദ പരിപാടിക്ക് തുടക്കം; ആദ്യ എപ്പിസോഡില്‍ നോം ചോസ്‌കി, അമര്‍ത്യ സെന്‍, സൗമ്യ സ്വാമി നാഥന്‍ എന്നിവര്‍

ശ്രീനു എസ്
വെള്ളി, 26 ജൂണ്‍ 2020 (14:05 IST)
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുതിയ ആശയങ്ങളും വികസന മാതൃകകളും ആരായുന്ന 'കേരള ഡയലോഗ്' തുടര്‍ സംവാദ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നു. ശാസ്ത്രജ്ഞരും, തത്വചിന്തകരും, നയതന്ത്രജ്ഞരും, സാമ്പത്തിക വിദഗ്ധരും, എഴുത്തുകാരും, പത്രപ്രവര്‍ത്തകരും, ആക്റ്റിവിസ്റ്റുകളും, ജനപ്രതിനിധികളും, സാങ്കേതികവിദഗ്ധരും  ഉള്‍പ്പെടെ ആഗോളതലത്തില്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികള്‍ പരിപാടിയില്‍  പങ്കാളികളാകും.
 
കേരള ഡയലോഗിന്റെ ആദ്യ എപ്പിസോഡില്‍  'കേരളം: ഭാവി വികസനമാര്‍ഗങ്ങള്‍' എന്ന വിഷയത്തെ ആസ്പദമാക്കി ലോക പ്രശസ്ത പണ്ഡിതരായ നോം ചോസ്‌കി, അമര്‍ത്യ സെന്‍, സൗമ്യ സ്വാമി നാഥന്‍ എന്നിവര്‍ സംസാരിക്കും. പ്രശസ്ത ജേര്‍ണലിസ്റ്റ് എന്‍. റാം, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍ എന്നിവര്‍ മോഡറേറ്ററാവും. കേരള ഡയലോഗിന്റെ ആദ്യഭാഗം ഇന്ന് ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ സംപ്രേഷണം ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

Next Article