ഇഷ്ടമുള്ള ടിവി ചാനലുകൾ തെരഞ്ഞെടുക്കാം, എല്ലാം ഒറ്റ 'ആപ്പി'ലാക്കി ട്രായ് !

വെള്ളി, 26 ജൂണ്‍ 2020 (12:06 IST)
ഡൽഹി: രാജ്യത്തെ വിവിധ ഡിടിഎച്ച്, ഡിജിറ്റൽ കേബിൾ ഓപ്പറേറ്റർമാർ ഉപയോക്താക്കൾക്ക് നൽകുന്ന ടിവി പാക്കുകളെ കുറിച്ചള്ള കൃത്യമായ വിവരങ്ങൾ അറിയുന്നതിനും ഇഷ്ടമുള്ള ചാനൽ പാക്കുകൾ തിരഞ്ഞെടുകുന്നതിനും പ്രത്യേക ആപ്പ് പുറത്തിറക്കി ടെലികോം റെഗുലേറ്ററി അതൊറൊറ്റി ഓഫ് ഇന്ത്യ. വിവിധ ഡിടിഎച്ച് കേബിൾ ഓപ്പറേറ്റർമാർ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും നൽകുന്ന വിവരങ്ങൾ ഒറ്റ ആപ്പിൽ ലഭ്യമാക്കുകയാണ് ട്രായ്. ട്രായ് ചാനൽ സെലക്ടർ എന്നാണ് ആപ്പിന്റെ പേര്
 
ടാറ്റ സ്കൈ, ഡിഷ് ടിവി, ഡി2എച്ച്, എയർടെൽ ടിവി, ഹാത്‌വേ, എസ്ഐടിഐ നെറ്റ്‌വാർക്ക്, ഇൻ ഡിജിറ്റൽ ഏഷ്യാനെറ്റ് നെറ്റ്‌വക്ക് തുടങ്ങി. പ്രമുഖ ഡിടിഎച്ച് സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങളെല്ലാം ആപ്പിൽ ലഭ്യമാകും. 20 ഓളം കമ്പനികൾ കൂടി ഉടൻ ആപ്പിൽ ലഭ്യമാകും. സബ്‌സ്ക്രിപ്ഷൻ പാക്കുകൾ, ലഭ്യമാകുന്ന ചാനലുകൾ, പ്ലാനുകളുടെ കാലാവധി എന്നിവ എല്ലാം ആപ്പിൽനിന്നും അറിയാം. ബേസ് പാക്കേറ്റ് ഒഴികയുള്ള ടിവി ചാനകൾ ഒഴിവാക്കാനും ആവശ്യമായ ചാനലുകൾ ഉൾപ്പെടുത്താനും ആപ്പിലൂടെ സാധിയ്ക്കും. ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. സേവന ദാതാക്കൾ നൽകിയിട്ടുള്ള ലോഗിൻ ഐഡി ഉപയോഗിച്ചോ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഓടിപ്പി ഒഥന്റിക്കേഷൻ നടത്തിയോ ആപ്പ് ഉപയോഗിയ്ക്കാം.      

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍