ഇന്ദിര ഗാന്ധിയുടെ കൊച്ചുമകളാണ് ഞാൻ, എന്നെ ഭീഷണിപ്പെടുത്തേണ്ട: യുപി സർക്കാരിന് ശക്തമായ മറുപടിയുമായി പ്രിയങ്ക

വെള്ളി, 26 ജൂണ്‍ 2020 (13:40 IST)
ഡൽഹി: തന്നെ ഭീഷണിപ്പെടുത്തി യോഗി ആദിത്യനാഥ് സർക്കാർ വെറുതെ സമയം കളയേണ്ട എന്ന് മുന്നറിയിപ്പ് നൽകി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ആഗ്ര ജില്ലയില്‍ കൊവിഡ് മരണനിരക്ക് ഉയര്‍ന്നുവെന്ന പ്രിയങ്കയുടെ പ്രസ്താവന 24 മണിക്കൂറിനകം പിന്‍വലിക്കണമെന്ന് ആഗ്ര ഭരണകൂടം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് രുക്ഷമായ ഭാഷയിൽ മറുപടി നൽകി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്. 
 
'കൊവിഡിനെ നേരിടുന്നതില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പരാജയപ്പെട്ടു. ഒരു പൊതു പ്രവര്‍ത്തക എന്ന നിലയില്‍ യുപിയിലെ ജനങ്ങങ്ങൾക്കിടയിൽ പ്രവർത്തിയ്ക്കുക എന്നതാണ് എന്റെ കടമ. സര്‍ക്കാരിന്റെ അജണ്ടക്കെതിരെ സത്യം വിളിച്ചുപറയുക തന്നെ ചെയ്യും. സത്യം പറയുന്നതുകൊണ്ട് യുപി സര്‍ക്കാര്‍ അവരുടെ വിവിധ വകുപ്പുകളിലൂടെ എന്നെ ഭീഷണിപ്പെടുത്തുകയാണ്. ഞാന്‍ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകളാണ് മറ്റു ചില നേതാക്കളെപ്പോലെ ബിജെപിയുടെ അപ്രഖ്യാപിത വക്താവാകാന്‍ തന്നെ കിട്ടില്ല.' എന്ന് പ്രിയങ്ക ട്വിറ്ററിലൂടെ മറുപടി നൽകി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍