പൊലീസും കർട്ടണിട്ട് സുഖിക്കേണ്ട, വാഹനങ്ങളിലെ കൂളിങ് ഫിലിമും കർട്ടണും നീക്കം ചെയ്യാൻ ഉത്തരവ്

Webdunia
വെള്ളി, 18 ഡിസം‌ബര്‍ 2020 (11:39 IST)
തിരുവനന്തപുരം: പൊലീസ് വാഹനങ്ങളിലെ വിൻഡോ കർട്ടണുകളും കൂളിങ് ഫിലിമുകളൂം ബുൾബാറുകളും ഉടൻ നീക്കം ചെയ്യാൻ ഡിജിപിയുടെ സർക്കുലർ. സ്വകാര്യ വാഹനങ്ങളിൽനിന്നും പൊലീസ് ഇത് നീക്കം ചെയ്യുകയും എന്നാൽ പൊലീസ് വഹനങ്ങളിൽ നിലനിർത്തുകയും ചെയ്യുന്നത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം ഉണ്ടാക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവ അടിയന്തരമായി നിക്കം ചെയ്യാൻ സർക്കുലർ പുറത്തിറക്കിയിരിയ്കുന്നത്.
 
പൊലീസ് വാഹനങ്ങളിലെ വിൻഡോ കർട്ടണുകളും, കൂളിം ഫിലിമും, ബുൾ ബാറുകളും ഉൾപ്പടെയുള്ളവ നീക്കം ചെയ്തു എന്ന് ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം പൊലീസ് വകുപ്പുകളിലെ മേധാവികൾക്കായിരിയ്ക്കും എന്ന് ഡിജിപിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. കേന്ദ്ര മോട്ടോർ വാഹന ഭേദഗതി അനുസരിച്ച് വാഹനങ്ങളിൽ കർട്ടണുകളും സ്ഥാപിയ്കുന്നതും ഗ്ലാസുകളിൽ കൂളിങ് ഫിൽട്ടറുകൾ പതിയ്ക്കുന്നതും 5,000 രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ്. എന്നാൽ രാഷ്ട്രീയ നേതാക്കളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇവ ഉപയോഗിയ്കുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

Next Article