മാളിൽവച്ച് യുവനടിയെ അപമാനിച്ച സംഭവം; പൊലീസ് സ്വമേധയാ കേസെടുത്തു

വെള്ളി, 18 ഡിസം‌ബര്‍ 2020 (10:36 IST)
കൊച്ചി: എറണാകുളത്ത് യുവനടിയെ മാളിൽ‌വച്ച് അപമാനിച്ച സംഭവത്തിൽ സ്വമേധയ കേസെടുത്ത് പൊലീസ്. രണ്ട് യുവാക്കൾ ചേർന്ന് ശരീരഭാഗങ്ങളിൽ സ്പർഷിച്ചു എന്നും പിന്തുടർന്ന് ശല്യം ചെയ്തു എന്നും യുവനടി സാമൂഹ്യ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താൻ കളമശേരി പൊലീസ് നീക്കം ആരംഭിച്ചു.
 
അറിയാതെ സംഭവിച്ചതാണ് എന്നാണ് ആദ്യം കരുതിയത് എങ്കിലും സമിപത്തുണ്ടായിരുന്നു സഹോദരി പറഞ്ഞപ്പോഴാണ് യുവാക്കൾ മനപ്പൂർവം ശരീരഭാഗങ്ങളിൽ സ്പർഷിയ്ക്കുകയായിരുന്നെന്ന് വ്യക്തമായത് എന്ന് യുവനടി സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചിരുന്നു. ഇരുവരും യുവാക്കൾ സംസാരിയ്ക്കാൻ ശ്രമിച്ചു എന്നും നടി വ്യക്തമാക്കിയിരുന്നു. എന്നാൽ സംഭവത്തിൽ ഇവർ പൊലീസിൽ പരാതി നൽകിയിട്ടില്ല.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍