സംസ്ഥാനത്ത് അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു; അതീവ ജാഗ്രത

Webdunia
ബുധന്‍, 5 ജൂലൈ 2023 (08:45 IST)
ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. വിവിധ അണക്കെട്ടുകള്‍ തുറന്നു. പത്തനംതിട്ടയില്‍ മണിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പമ്പ, കക്കാട്ടാര്‍ തീരങ്ങളില്‍ വസിക്കുന്നവര്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇടുക്കിയിലെ കല്ലാര്‍കുട്ടി, പാംബ്ല ഡാമുകള്‍ തുറന്നു. പാംബ്ല ഡാമില്‍ നിന്ന് 500 ക്യുമെക്‌സ് വരെയും കല്ലാര്‍കുട്ടി ഡാമില്‍ നിന്ന് 300 ക്യുമെക്‌സ് വരെയും വെള്ളമാണ് തുറന്നുവിടുക. അതിനാല്‍ മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നീ നദികളുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. കണ്ണൂരിലും ഇടുക്കിയിലും മലയോര മേഖലകളില്‍ രാത്രി യാത്ര നിരോധിച്ചു. 
 
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2307.84 അടിയിലെത്തി. ഇത് സംഭരണശേഷിയുടെ 15 ശതമാനം ആണ്. കെഎസ്ഇബിയുടെയും ജലസേചന വകുപ്പിന്റെയും അണക്കെട്ടുകളിലെ ജലനിരപ്പും ഉയരുന്നു. കെഎസ്ഇബി ഡാമുകളില്‍ ഇപ്പോള്‍ 17 ശതമാനം വെള്ളമുണ്ട്. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കൊല്ലത്ത് യെല്ലോ അലര്‍ട്ടാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article