സൗത്ത് വിയറ്റ്‌നാമിലെ ചില പ്രവശ്യകളുമായി കേരളം ഇതിനോടകം തന്നെ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ബെന്‍ ട്രെ പ്രവിശ്യാ നേതാക്കള്‍ കേരളം സന്ദര്‍ശിച്ചതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. വിനോദ സഞ്ചാരം, സാമ്പത്തികം, വ്യാപാരം തുടങ്ങി വിവിധ മേഖലകള്‍ക്ക് ഇത് കരുത്ത് പകരും. വിവിധ മേഖലകളില്‍ വിയറ്റ്‌നാമുമായി അടുത്ത ബന്ധം വികസിപ്പിക്കുന്നതിന് കേരളത്തിന് താല്‍പര്യമുള്ളതായും മുഖ്യമന്ത്രി വ്യക്തമാക്കി.