ഏഴുദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്ന 72,634 പേരില്‍ ഓക്‌സിജന്‍ കിടക്കകള്‍ ആവശ്യമായി വന്നത് 1.7 ശതമാനം പേര്‍ക്ക്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 12 നവം‌ബര്‍ 2021 (18:51 IST)
നവംബര്‍ 3 മുതല്‍ നവംബര്‍ 10 വരെയുള്ള കാലയളവില്‍, ശരാശരി 72,634 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 1.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും 1.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 1959 കുറവ് ഉണ്ടായി. 
 
പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 4 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 6%, 11%, 37%, 10%, 9%, 20% കുറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article