വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; പ്രതികരിച്ച് ആരോഗ്യമന്ത്രി

Webdunia
ശനി, 8 ജനുവരി 2022 (10:42 IST)
കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന ആശങ്കയ്ക്കിടെ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സമ്പൂര്‍ണ ലോക്ക്ഡൗണിനെ കുറിച്ച് ഇപ്പോള്‍ ആലോചനയിലില്ലെന്ന് മന്ത്രി പറഞ്ഞു. സമ്പൂര്‍ണ അടച്ചുപൂട്ടലിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. അങ്ങനെയൊരു അവസ്ഥ വരാതിരിക്കാന്‍ ഓരോരുത്തരും അതീവ ജാഗ്രത പുലര്‍ത്തുകയും സൂക്ഷിക്കുകയുമാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. അതേസമയം, രോഗവ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തില്‍ രാത്രി കര്‍ഫ്യു, വാരാന്ത്യ ലോക്ക്ഡൗണ്‍ എന്നീ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article