മാണിയുടെ ആഗ്രഹം സാധ്യമാകും, സിപിഐക്ക് പണികൊടുത്തത് ഘടകകക്ഷികള്‍ - നീക്കം ശക്തമാക്കി സിപിഎം

Webdunia
ബുധന്‍, 10 മെയ് 2017 (10:40 IST)
കോട്ടയത്തെ സിപിഎം - കേരളാ കോണ്‍ഗ്രസ് (എം) ബാന്ധവത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സിപിഐ ഇടതുമുന്നണിയില്‍ ഒറ്റപ്പെടുന്നു. മുന്നണിയിലെ മറ്റു ഘടകകക്ഷികള്‍ സിപിഎമ്മിന്റെ ഏതു തീരുമാനവും അംഗീകരിക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതാണ് സിപിഐക്ക് തിരിച്ചടിയായത്.

കേരളാ കോണ്‍ഗ്രസുമായിട്ടുള്ള (എം) സഹകരണത്തില്‍ സിപിഎമ്മിന്റെ ഏതു തീരുമാനവും അംഗീകരിക്കുമെന്നാണ് എന്‍സിപി, കോണ്‍ഗ്രസ്‌ (എസ്‌), കേരളാ കോണ്‍ഗ്രസ്‌ (സ്‌കറിയ തോമസ്‌) കക്ഷികള്‍ സിപിഎമ്മിനെ അറിയിച്ചിരിക്കുന്നത്.  

അടുത്ത ഇടതു മുന്നണി യോഗത്തില്‍ ഇക്കാര്യത്തില്‍ മറ്റു ഘടകകക്ഷികള്‍ ഈ നിലപാട് വ്യക്തമാക്കും. നിലവിലെ രാഷ്‌ട്രീയസാഹചര്യം മനസിലാക്കാതെ സിപിഐ കേരളാ കോണ്‍ഗ്രസിനോട് അന്ധമായ എതിര്‍പ്പ് നടത്തുകയാണെന്നാണ് ഇവരുടെ വിലയിരുത്തല്‍.

ഒപ്പം കൂട്ടാതെ കെഎം മാണിയുമായി സഹകരിച്ചു മുന്നോട്ടു പോകാനാണ് സിപിഎം തീരുമാനം. ബാര്‍ കോഴക്കേസില്‍ മാണി കുറ്റവിമുക്‌തനായാല്‍ മുന്നണിയിലെടുക്കുന്ന കാര്യവും സിപിഎം നേതൃത്വം ചര്‍ച്ച ചെയ്യും.
Next Article