വെടിയേറ്റ നിലയിൽ സൈനികന്റെ മൃതദേഹം; ഭീകരർ കൊലപ്പെടുത്തിയതെന്ന് സംശയം

Webdunia
ബുധന്‍, 10 മെയ് 2017 (10:05 IST)
തെക്കൻ കശ്മീരിലെ ഷോപിയാനിൽ ഒരു സൈനിക ഓഫീസറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ലഫ് കേണൽ ഉമർ ഫയാസിനെ ആണ് വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെയാണ് ഉമർ ഫയാസിന്റെ മൃതദേഹം കണ്ടെത്തിയത്. ഭീകരർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയാണെന്നാണ് സംശയം. ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.

ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ചൊവ്വാഴ്ച രാത്രി ദക്ഷിണ കശ്മീരിലെ കുൽഗാമിലേക്ക് പോയതായിരുന്നു ഉമർ ഫയാസ്. ഇദ്ദേഹത്തെ ഭീകരർ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
Next Article