നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ സീറ്റ് ആവശ്യവുമായി ചെറിയ പാര്‍ട്ടികളും രംഗത്തെത്തി കഴിഞ്ഞു. കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗമാണ് തങ്ങളുടെ സീറ്റ് ആവശ്യവുമായി രംഗത്തെത്തിയത്. അങ്കമാലി സീറ്റ് വേണമെന്ന് പാര്‍ട്ടി ചെയര്മാന് ജോണി നെല്ലൂര്‍ ആണ് ആവശ്യപ്പെട്ടത്.
അങ്കമാലിയില്‍ താന്‍ തന്നെ മത്സരിക്കുമെന്നും സീറ്റ് ജേക്കബ് വിഭാഗത്തില്‍ നിന്ന് എടുത്തു മാറ്റുന്നത് തനിക്കും പാര്‍ട്ടിക്കും മാനസിക വിഷമമുണ്ടാക്കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. അങ്കമാലി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ആയിരുന്നു ജോണി നെല്ലൂരിന്റെ പ്രതികരണം.
കഴിഞ്ഞ അഞ്ചുവര്‍ഷമായി അങ്കമാലിയില്‍ ഒരു ജനപ്രതിനിധിയെ പോലെ പ്രവര്‍ത്തിച്ചു വരികയാണ്. അങ്കമാലിയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് രൂക്ഷമാണ്. അതിനാല്‍ ഇവിടെ ഘടകകക്ഷിക്ക് നല്‍കുന്നതാണ് നല്ലത്. ഘടകകക്ഷികളുടെ സീറ്റുകള്‍ ഏകപക്ഷീയമായി തിരിച്ചെടുക്കുന്നത് ശരിയല്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
താനും അനൂപ് ജേക്കബും ആയിരിക്കും പാര്‍ട്ടിയില്‍ നിന്ന് മത്സരിക്കുകയെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.