സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള കെ ഹോംസ് ടൂറിസം പദ്ധതിക്കായി 5 കോടി രൂപ വകയിരുത്തി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഫോര്‍ട്ട് കൊച്ചി കുമരകം, കോവളം, മൂന്നാര്‍ എന്നിവിടങ്ങളിലെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പരീക്ഷണാടിസ്ഥാനത്തിലാകും ആദ്യം പദ്ധതി നടപ്പിലാക്കുക.