ബജറ്റിലെ പ്രഖ്യാപനങ്ങളിൽ സന്തോഷമുണ്ട്, പക്ഷേ അത് തോമസ് ഐസക്കിന്റെ മാജിക്കല്ല ; യു ഡി എഫ് തുടങ്ങിവെച്ചതിന്റെ തുടർച്ച മാത്രമെന്ന് ബിന്ദു കൃഷ്ണ

Webdunia
വെള്ളി, 8 ജൂലൈ 2016 (13:08 IST)
തോമസ് ഐസകിന്റെ ബജറ്റ് അവതരണത്തെ സ്വാഗതം ചെയ്യുന്നുവെന്നും സ്തീപക്ഷ ബജറ്റ് സന്തോഷം നൽകുന്നതാണെന്നും മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ. എന്നാൽ തോമസ് ഐസകിന്റേത് ഒരു മാജിക്കല്ലെന്നും യു ഡി എഫിലെ മുൻ‌ഗാമികൾ ആരംഭിച്ചതിന്റെ തുടർച്ച മാത്രമാണ് ഈ ബജറ്റ് അവതരണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
 
പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിന്റെ അടിസ്ഥാനത്തിൽ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു ബിന്ദു കൃഷ്ണ. ബജറ്റിലെ 10 ശതമാനം സ്ത്രീകൾക്കായി മാറ്റി വെച്ചത് അഭിനന്ദാർഹവും പ്രതീക്ഷ നൽകുന്നതുമാണ്. എന്നാൽ കുടുംബശ്രീയ്ക്കായി യു ഡി എഫ് സർക്കാർ അഞ്ചുകൊല്ലവും പ്രവർത്തിച്ചിട്ടുണ്ട്. പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്, അതിനാൽ തന്നെ കുടുംബശ്രീയ്ക്കായുള്ള പദ്ധതികൾ നടപ്പിലാക്കിയാൽ മതിയായിരുന്നു എന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.
Next Article