Kerala Election Result 2021: പാലായില്‍ മാണി സി കാപ്പന്‍ വിജയം ഉറപ്പിച്ചു, രാജ്യസഭാ സീറ്റ് രാജിവച്ച ജോസ് കെ മാണിക്ക് വമ്പന്‍ തിരിച്ചടി

ശ്രീനു എസ്
ഞായര്‍, 2 മെയ് 2021 (12:27 IST)
പാലായില്‍ ജോസ് കെ മാണിയെ മലര്‍ത്തിയടിച്ച് മാണി സി കാപ്പന്‍. പതിനായിരത്തിലധികം വോട്ടിന്റെ ലീഡാന് മാണി സി കാപ്പന്‍ നിലനില്‍ത്തുന്നത്. ഇനി എണ്ണാന്‍ ബാക്കിയുള്ളത് മുത്തോലി, കൊഴുവനാല്‍ പഞ്ചായത്തുകളാണ് ബാക്കിയുള്ളത്. അതേസമയം രാജ്യസഭാ സീറ്റ് രാജി വച്ച് ഇടത് പാളയത്തിലേക്ക് എത്തിയ ജോസ് കെ മാണിക്ക് ഇത് വലിയ തിരിച്ചടിയാണ്. ജോസ്‌കെ മാണിയുടെ പരാജയം ഇടത് ഭാഗത്തിന് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. വിജയം ആഘോഷിക്കാന്‍ മാണി സി കാപ്പന്‍ കേക്ക് മുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. ചങ്കാണ് പാലാ എന്നാണ് കേക്കില്‍ എഴുതിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article