കുണ്ടറയിൽ പിസി വിഷ്‌ണുനാഥ്, വട്ടിയൂർകാവിൽ വീണ, അഞ്ചിടത്ത് കോൺഗ്രസ് സ്ഥാനാർഥിക‌ളായി: പ്രഖ്യാപനം ഉടൻ

Webdunia
ചൊവ്വ, 16 മാര്‍ച്ച് 2021 (19:07 IST)
നിയമസഭാ തിരെഞ്ഞെടുപ്പിൽ ബാക്കിയുള്ള 7 സീറ്റുകളിൽ അഞ്ചിടങ്ങളിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി കോൺഗ്രസ്. വട്ടിയൂർക്കാവിൽ വീണ എസ്‌ നായരും കുണ്ടറയിൽ പിസി വിഷ്‌ണുനാഥും കൽപറ്റയിൽ ടി സിദ്ദിഖും മത്സരിക്കും.
 
ഫിറോസ് കുന്നംപറമ്പിൽ തവനൂരും ടി വി പ്രകാശ് നിലമ്പൂരും സ്ഥാനാർത്ഥികളാകും. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനുണ്ടാകും എന്നാണ് റിപ്പോർട്ട്. അതേസമയം പട്ടാമ്പി,ധർമടം എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളെ പറ്റി തീരുമാനമായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article