പോരാട്ടം ആറിടത്ത്; നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഒക്ടോബറിലെന്ന് സൂചന

ശനി, 17 ഓഗസ്റ്റ് 2019 (19:58 IST)
സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കാന്‍ സാധ്യത.

സെപ്റ്റംബര്‍ പകുതിക്കുശേഷം തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുമെന്നാണു മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസില്‍നിന്നു ലഭിക്കുന്ന വിവരം.

വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, പാലാ, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.

ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ഒമ്പത് എം എല്‍ എമാരാണ് മത്സരിച്ചത്. ഇവരില്‍ നാല് പേര്‍ മാത്രമാണ് ജയിച്ചത്. മൂന്ന് എംഎല്‍എമാരെ കോണ്‍ഗ്രസ് മത്സരരംഗത്തിറക്കിയപ്പോള്‍ എല്‍ഡിഎഫ് മത്സരിപ്പിച്ചത് ആറു പേരെയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍