മുംബൈയിൽ തിരക്കിട്ട ചർച്ച; മറുകണ്ടം ചാടിയവരെ തിരികെ ചാടിക്കാൻ കഴിയുമോ?

ഞായര്‍, 7 ജൂലൈ 2019 (15:08 IST)
ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ നാശത്തിലേക്കാണോ കാര്യങ്ങൾ പോകുന്നതെന്ന് തോന്നും. ഇങ്ങനെയുണ്ടാകാതിരിക്കാൻ മുംബൈയിൽ തിരക്കിട്ട നീക്കങ്ങളുമായി നേതാക്കള്‍. ഇതിനായി ചർച്ചകളും ആരംഭിച്ച് കഴിഞ്ഞു. രാജിവച്ച എംഎല്‍എമാരുമായി കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.
 
നിലവിലെ സാഹചര്യത്തില്‍ രാജിവച്ച എല്ലാവരേയും തിരിച്ചെത്താക്കാമെന്ന് പാര്‍ട്ടിയിലെ പല നേതാക്കളും കരുതുന്നില്ല. എല്ലാവരുടെയും ആശ്യങ്ങൾ അംഗീകരിച്ചാൽ ബക്കിയുള്ളവരും രാജി നാടകവുമായി രംഗത്തെത്തിയേക്കാം. അതിനാൽ രാജി വെച്ച് പുറത്ത് പോയ 14 പേരിൽ നിന്നും 6 പേരെയെങ്കിലും തിരിച്ചെത്തിക്കാൻ കഴിയുമോ എന്നാണ് കോൺഗ്രസ് പരിശോധിക്കുന്നത്. 
 
വിമത എംഎല്‍എമാരിലെ മുതിര്‍ന്ന നേതാവായ രാമലിംഗ റെഡ്ഡിയെ തിരിച്ചു ചാടിക്കാനാണ് പ്രധാനമായും നീക്കം നടക്കുന്നത്.  തനിക്ക് മന്ത്രിസ്ഥാനം വേണം എന്നാണ് രാമലിംഗ റെഡ്ഡിയുടെ ആവശ്യം.  ബെംഗളൂരു നഗരവികസന വകുപ്പ് തന്നെ കിട്ടണമെന്നും രാമലിംഗ റെഡ്ഡി വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തെ തിരിച്ചെത്തിക്കാനായാൽ അവരുടെ അനുയായികളായ രണ്ടോ മൂന്നോ എംഎല്‍എമാരേയും കൂടി തിരികെ എത്തിക്കാം എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍