പീഡനത്തെ തുടർന്ന് കുട്ടികളിൽ ചിലർ ബാലഭവനിൽ നിന്നും ഓടി രക്ഷപെടുകയായിരുന്നു. വിവരം ഇവർ മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ വൈദികനെ പിടിച്ച് പൊലീസിലേൽപ്പിക്കുകയായിരുന്നു. വൈദികനെതിരെ പോസ്കോ, പ്രകൃതി വിരുദ്ധ പീഡനം എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.